Connect with us

Kerala

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കും: ചിറ്റയം ഗോപകുമാര്‍

കഴിഞ്ഞ സര്‍ക്കാര്‍ വര്‍ധിപ്പിച്ച 1000 രൂപ 500 രൂപയായി വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കേണ്ടതുണ്ടെന്നും ചിറ്റയം പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട |  മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സജീവമായി ഇടപെടുമെന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ .സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ‘പ്രത്യാശയുടെ പുതുവര്‍ഷം’ എന്ന സൗഹൃദ സംഗമം പത്തനംതിട്ട പ്രസ്സ് ക്ലബ്ബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹ പുരോഗതിക്കായി വലിയ കാലയളവ് പ്രവൃത്തി എടുത്തു വിരമിച്ച പത്ര പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്.
തിങ്കളാഴ്ച ബജറ്റ് ചര്‍ച്ച തുടങ്ങി വച്ചു കൊണ്ടുള്ള ചര്‍ച്ചയില്‍ തന്നെ ഇക്കാര്യം ഉന്നയിക്കും. കഴിഞ്ഞ സര്‍ക്കാര്‍ വര്‍ധിപ്പിച്ച 1000 രൂപ 500 രൂപയായി വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കേണ്ടതുണ്ടെന്നും ചിറ്റയം പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന പങ്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് ക്രിസ് തോമസ് അധ്യക്ഷത വഹിച്ചു. ഷിജു സ്‌കറിയ സ്വാഗതം പറഞ്ഞു. മുന്‍ എംഎല്‍എമാരായ രാജു എബ്രഹാം, ജോസഫ് എം പുതുശ്ശേരി, ഹൗസ് ഫെഡ് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, എസ് ജെ എഫ് കെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി മത്തായി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ പി അജയകുമാര്‍, എസ് മുരളീക്യഷ്ണന്‍, പ്രസാദ് മൂക്കന്നൂര്‍ എന്നിവര്‍ സംസാരിച്ചു

 

Latest