Connect with us

Uae

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നുവെന്ന വാർത്ത തള്ളി എം ഇ എ

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിക്കുന്നുവെന്ന സന്ദേശം തെറ്റാണെന്നും ഇത്തരം പ്രചാരണങ്ങളിൽ വീഴരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ദുബൈ|യു എ ഇയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെയും വി ഐ പികളെയും ഒഴിപ്പിക്കാൻ പ്രത്യേക വിമാനം അയച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എം ഇ എ) അറിയിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിക്കുന്നുവെന്ന സന്ദേശം തെറ്റാണെന്നും ഇത്തരം പ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗമാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ എംബസിയും ദുബൈയിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യു എ ഇ അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അബൂദബിയിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച മാർഗരേഖയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് 80046342 എന്ന ടോൾ ഫ്രീ നമ്പറിലോ +971543090571 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. pbsk.dubai@mea.gov.inca.abudhabi@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങൾ വഴിയും സഹായം തേടാവുന്നതാണ്.

---- facebook comment plugin here -----

Latest