Connect with us

Kerala

എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു

മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  എം ബി രാജേഷ് നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് അദ്ദേഹം രാജിക്കത്ത് നൽകി. ചൊവ്വാഴ്ച രാവിലെ 11 ന് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചുമതലകള്‍ നിര്‍വഹിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും.

സ്പീക്കറായി എ എന്‍ ഷംസീറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

Latest