Connect with us

Kerala

സിഎംആല്‍എല്‍-എക്സാലോജിക് കേസ്: പിണറായി വിജയനും പ്രതിപ്പട്ടികയിലേക്ക് വരും; മാത്യു കുഴല്‍നാടന്‍

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ ടിയ്ക്ക് ഇ ഡി സമന്‍സ് അയച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി| സിഎംആര്‍എല്‍- എക്സാലോജിക് ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)സമന്‍സ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍. കേസില്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയില്‍ വരുമെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു. സേവനം ഒന്നും നല്‍കാതെ വീണ ടി പണം കൈപ്പറ്റി. എന്തിന് വേണ്ടിയാണ് പണം കൈപ്പറ്റിയതെന്നും കുഴല്‍നാടന്‍ ചോദിച്ചു.’

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അന്വേഷണം നടക്കുന്നത്. വീണ ടി ബേങ്ക് വഴിയാണ് പണം വാങ്ങിയത്. നിയമപരമായി കിട്ടിയതെന്ന പേരില്‍ വെളുപ്പിക്കാനാണ് ശ്രമിച്ചത്. ഒരു പ്രയോജനവും ഇല്ലാതെ ആരെങ്കിലും കോടികള്‍ കൊടുക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

സിഎംആര്‍എല്‍ കമ്പനിയ്ക്ക് കരിമണല്‍ എടുക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് പിണറായി വിജയനാണ്. ഭൂപരിധി നിയമപ്രകാരം തിരിച്ച് പിടിക്കേണ്ട ഭൂമിക്ക് ഇളവ് നല്‍കി. 60 ഏക്കറില്‍ അധികം ഭൂമിക്ക് റവന്യൂ ഇളവ് നല്‍കിയിട്ടുണ്ട്. പ്രളയം മനുഷ്യ നിര്‍മിതമെന്ന കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ ടിയ്ക്ക് ഇ ഡി സമന്‍സ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയ്ക്കും മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും ഇ ഡി സമന്‍സ് അയച്ചിട്ടുണ്ട്.

Content Highlights:
Mathew Kuzhalnadan stated that Chief Minister Pinarayi Vijayan will become an accused in the CMRL case. He alleged that Veena Vijayan received money without providing any service. The Enforcement Directorate has summoned nine people including Veena for questioning this Friday.

 

Latest