Connect with us

National

ഗോവയിലെ നിശാ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. മരിച്ചവരില്‍ കൂടുതലും ക്ലബ് ജീവനക്കാരാണ്.

Published

|

Last Updated

പനാജി | ഗോവയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചു. ആര്‍പോറയിലെ റോമിയോ ലെയ്ന്‍ നിശാ ക്ലബിലാണ് തീപിടിത്തമുണ്ടായത്.50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. മരിച്ചവരില്‍ കൂടുതലും ക്ലബ് ജീവനക്കാരാണ്.

അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

ദുരന്തം കടുത്ത വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികള്‍ ആരായാലും അവര്‍ക്കെതിരെ നിയമത്തിനു കീഴിലുള്ള ഏറ്റവും ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest