Connect with us

bank robbery

ചെന്നൈയില്‍ വന്‍ ബേങ്ക്‌കൊള്ള: 20 കോടി മോഷ്ടിച്ചു

കവര്‍ച്ച നടന്നത് സെക്യൂരിറ്റിക്കാരന് മയക്ക് മരുന്ന് നല്‍കിയും മറ്റ് ജീവനക്കാരെ കെട്ടിയിട്ടും

Published

|

Last Updated

ചെന്നൈ ‌ തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയില്‍ വന്‍ ബേങ്ക് കവര്‍ച്ച.  സ്വര്‍ണവും  20  കോടിയോളം രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. ഫെഡറല്‍ ബേങ്കിന്റെ സ്വര്‍ണ വായ്പ നല്‍കുന്ന അരുമ്പാക്കത്തുള്ള ഫെഡല്‍ ബേങ്ക് ഗോള്‍ഡിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെയാണ് ഇവിടത്തെ ജീവനക്കാരനായ മുരുകന്റെ നേതൃത്തിലുള്ള   മൂന്നംഗ സംഘം  കവര്‍ച്ച നടത്തിയത്.  മുരുകനും  ബൈക്കിലെത്തിയ രണ്ട് സുഹൃത്തുക്കളുമാണ് മോഷണം നടത്തിയത്.  സെക്യൂരിറ്റിക്കാരന് മയക്ക് മരുന്ന് നല്‍കി കിടത്തിയ ശേഷം മറ്റ് ജീവനക്കാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തുകയായിരുന്നു. മാനജേര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശുചിമുറിയില്‍ കെട്ടിയിട്ട ശേഷം ലോക്കറിന്‍റെ താക്കോല്‍ കൈക്കലാക്കി സ്വര്‍ണവും പണവും കവരുകയായിരുന്നു.

അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് ബേങ്കില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡുമെത്തി തെളിവ് ശേഖരിച്ചു. പ്രതികളെ കണ്ടെത്താനായി അഞ്ച് വിദഗ്ദ അന്വേഷണ സംഘം രൂപവത്ക്കരിച്ചതായി അസി.കമ്മീഷണര്‍ പറഞ്ഞു.

Latest