Connect with us

National

സ്പൈസ്ജെറ്റ് എയര്‍ലൈന്‍സില്‍ കൂട്ട പിരിച്ചുവിടല്‍; 1400 ജീവനക്കാര്‍ക്ക്‌ ജോലി നഷ്ടമാകും

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 9,000 ജീവനക്കാരാണ് നിലവില്‍ സ്പൈസ്ജെറ്റ് എയര്‍ലൈന്‍സിനുള്ളത്. ഇതില്‍ 1400 പേരുടെ ജോലി പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പല ജീവനക്കാര്‍ക്കും ജനുവരി മാസത്തെ ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും ശമ്പളത്തിനായി മാത്രം പ്രതിമാസം 60 കോടിയോളം വേണമെന്നും എയര്‍ലൈന്‍സ് പറയുന്നു. ശമ്പളം കൊടുക്കാന്‍ കമ്പനി അധികൃതര്‍ നട്ടം തിരിയുന്ന അവസ്ഥയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന് അധികൃതര്‍ പറയുന്നു.

 

 

 

 

Latest