Connect with us

Kozhikode

മർകസ് ഓർഫനേജ് അലുംനി മീറ്റ് പ്രൗഢമായി

റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

റൈഹാൻ വാലി പൂർവവിദ്യാർഥി സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു.

കാരന്തൂർ|മർകസ് ഓർഫനേജ് റൈഹാൻ വാലിയിലെ പൂർവവിദ്യാർഥികളുടെ സംഗമം റൈഹാനി കോൺക്ലേവ് പ്രൗഢമായി. കാമ്പസ് ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിൽ 2012- 2025 വർഷത്തെ വിദ്യാർഥികൾ പങ്കെടുത്തു. വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ തുടർപഠനം നടത്തുകയും ഉന്നത മേഖലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നവർ വിദ്യാർഥികാല അനുഭവങ്ങൾ പങ്കിട്ട് ഒരുമിച്ചുകൂടിയത് വേറിട്ട അനുഭവമായി. റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ജോബ് & പ്ലേസ്മെന്റ് സെൽ ലോഞ്ചിങ് നിർവഹിച്ചു.

മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷനായി. മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുസ്സമദ് യൂണിവേഴ്സിറ്റി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അലുംനി കൂട്ടായ്മ ഓസ്മോയുടെ പ്രതിനിധികളായ അബ്ദുസ്സമദ് എടവണ്ണപ്പാറ, സ്വാലിഹ് ഇർഫാനി, സലാമുദ്ദീൻ ആശംസകൾ അറിയിച്ചു. വിവിധ മേഖലകളിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ അലുംനി അംഗങ്ങളുടെ സാന്നിധ്യം പരിപാടിക്ക് ഊർജ്ജം പകർന്നു. സൗഹൃദങ്ങളുടെയും അറിവിന്റെയും ഓർമ പുതുക്കുന്ന മെമ്മറീസ് സെഷനോടെയാണ് കോൺക്ലേവ് സമാപിച്ചത്.