al faheem national holy quraan award
മര്‍കസ് അല്‍ ഫഹീം നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം ഒക്ടോബറില്‍
ലോഗോ പ്രകാശനം മർകസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ നിര്‍വഹിച്ചു

കോഴിക്കോട് | ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 15-ാം അല്‍ ഫഹീം നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം ഒക്ടോബര്‍ അവസാന വാരം. ഖുര്‍ആന്‍ മനഃപാഠത്തിലും പാരായണത്തിലും രണ്ട് ഘട്ടങ്ങളായി നടത്തുന്ന മത്സരത്തിന്റെ ലോഗോ പ്രകാശനം മർകസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ നിര്‍വഹിച്ചു.
പ്രാഥമിക മത്സരങ്ങൾക്ക് ശേഷം സെമിഫൈനില്‍ റൗണ്ടില്‍ ആദ്യ പത്ത് സ്ഥാനങ്ങൾ നേടുന്നവരാണ് ഗ്രാൻഡ് ഫിനാലെയില്‍ മാറ്റുരക്കുക. വിജയികള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് ലഭിക്കും. സ്‌ക്രീനിംഗ് ടെസ്റ്റ് വഴിയായിരിക്കും മത്സരാര്‍ഥികളെ തിരഞ്ഞെടുക്കു ക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികൾ പങ്കെടുക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, വി പി എം ഫൈസി വില്യാപ്പള്ളി, ഹാഫിള് അബൂബക്കര്‍ സഖാഫി, ഹാഫിള് അബ്ദുന്നാസിര്‍ സഖാഫി, ഹാഫിള് അബ്ദുസ്സമദ് സഖാഫി, ഇസ്സുദ്ദീന്‍ സഖാഫി, ഹാഫിള് സയ്യിദ് റാശിദ് സഖാഫി സംബന്ധിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ https:// alfaheem.markaz.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8129792676, 8086167530.
---- facebook comment plugin here -----