Connect with us

Business

വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്സ് 260 പോയിന്റ് താഴ്ന്നു

ബജാജ് ട്വിന്‍സ്, എച്ച്ഡിഎഫ്സി ട്വിന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബേങ്ക്, കൊട്ടക് ബേങ്ക്, അള്‍ട്രാടെക് സിമന്റ്, ബിപിസിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്നലത്തെ നേട്ടത്തിനുശേഷം ചൊവ്വാഴ്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 260 പോയിന്റ് താഴ്ന്ന് 60,348ലും എന്‍എസ്ഇ നിഫ്റ്റി 58 പോയിന്റ് താഴ്ന്ന് 18,000ലും എത്തി. സെന്‍സെക്സ്-30 ഓഹരികളില്‍ എന്‍ടിപിസി, സണ്‍ ഫാര്‍മ, എം ആന്‍ഡ് എം, പവര്‍ഗ്രിഡ്, മാരുതി, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ്, എല്‍ ആന്‍ഡ് ടി, ടൈറ്റന്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്ട്സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നിഫ്റ്റിയില്‍ അധിക നേട്ടമുണ്ടാക്കിയത്.

അതേസമയം, ബജാജ് ട്വിന്‍സ്, എച്ച്ഡിഎഫ്സി ട്വിന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബേങ്ക്, കൊട്ടക് ബേങ്ക്, അള്‍ട്രാടെക് സിമന്റ്, ബിപിസിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7 ശതമാനം വരെ ഉയര്‍ന്നു.