From the print
മർകസ് പരിസ്ഥിതി ക്യാമ്പയിൻ ദേശീയതല ഉദ്ഘാടനം പ്രൗഢമായി
രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ ഒരാഴ്ച നീളുന്ന പദ്ധതികൾ

കോഴിക്കോട് | “പ്ലാസ്റ്റിക് മുക്തം, സുസ്ഥിര ഭാവി’ എന്ന പ്രമേയത്തിൽ മർകസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നിർവഹിച്ചു. പ്ലാസ്റ്റിക് മലിനീകരണം തടയുകയെന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ വാരാചരണം നടത്തുന്നത്.
മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രഖ്യാപനവും നടന്നു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശം നൽകി.
ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക് ഷോപ്പും പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഡ്രൈവും പദ്ധതിയുടെ ഭാഗമായി നടക്കും. സർക്കാർ ഏജസികളുമായി ചേർന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമിടയിൽ വിവിധ ബോധവത്കരണ പരിപാടികളും പ്ലാസ്റ്റിക് ബദലുകളുടെ പ്രദർശനവും സംഘടിപ്പിക്കും. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, അബ്ദുൽ മജീദ് കക്കാട്, അക്ബർ ബാദുഷ സഖാഫി, കെ കെ ശമീം, സഅദുദ്ദീൻ പന്നൂർ, മഹ്്മൂദ് കൊറാത്ത് സംബന്ധിച്ചു.