Kerala
മര്‍കസ് പരിസ്ഥിതി ക്യാമ്പയിന്‍ ഇന്ന് തുടങ്ങും
ക്യാമ്പയിന്‍ ഈ മാസം ഒമ്പതിന് സമാപിക്കും

കോഴിക്കോട് | ‘പ്ലാസ്റ്റിക് മുക്തം, സുസ്ഥിര ഭാവി’ എന്ന പ്രമേയത്തില്‍ മര്‍കസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണം ഇന്ന് ആരംഭിക്കും. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ഈ വര്‍ഷത്തെ ദിനാചരണ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളില്‍ മര്‍കസ് പരിസ്ഥിതി വാരാചരണം നടത്തുന്നത്. ക്യാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.
ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകള്‍ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിടും. പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വര്‍ക്‌ഷോപ്പും പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഡ്രൈവും പദ്ധതിയുടെ ഭാഗമായി നടക്കും. സര്‍ക്കാര്‍ ഏജസികളുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വിവിധ ബോധവത്കരണ പരിപാടികളും പ്ലാസ്റ്റിക് ബദലുകളുടെ പ്രദര്‍ശനവും ക്യാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും.
ഈ മാസം ഒമ്പതിന് ക്യാമ്പയിന്‍ സമാപിക്കും.