Kozhikode
മര്‍കസ് ജാസ്മിന്‍ വാലി മാഗസിന്‍ പ്രകാശനം ചെയ്തു
മര്‍കസ് കാമില്‍ ഇജ്തിമ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

ജാസ്മിന്‍ വാലി സ്റ്റുഡന്‍സ് മാഗസിന്‍ പ്രകാശനം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സിറാജ് അസി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കലിന് നല്‍കി നിര്‍വഹിക്കുന്നു.
കാരന്തൂര്‍ | മര്‍കസ് സെന്‍ട്രല്‍ കാമ്പസിലെ റെസിഡന്‍ഷ്യല്‍ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിന്‍ വാലിയിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ പ്രിന്റഡ് കോളജ് മാഗസിന്‍ ‘മിഴിവ്’ പ്രകാശനം ചെയ്തു. മര്‍കസ് കാമില്‍ ഇജ്തിമ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമകാലിക ലോകത്തെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് കൃത്യമായി നിലപാട് സ്വീകരിക്കാനും വിവിധ ആവിഷ്‌കാരങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താനും മാഗസിന്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറാജ് ദിനപത്രം അസി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കലിന് ആദ്യപ്രതി നല്‍കി അദ്ദേഹം മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചു.
മുഴുസമയവും സോഷ്യല്‍ മീഡിയയില്‍ വ്യാപൃതരാവുന്നതിന് പകരം ചുറ്റുപാടും നടക്കുന്ന സംഭവ വികാസങ്ങള്‍ ശ്രദ്ധിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരേണ്ടതുണ്ടെന്ന് സന്ദേശ പ്രഭാഷണത്തില്‍ മുസ്തഫ പി എറയ്ക്കല്‍ പറഞ്ഞു. ‘പെണ്‍, പെണ്‍മ’ എന്ന പ്രമേയത്തില്‍ ആവിഷ്‌കരിച്ച മാഗസിനില്‍ പെണ്‍പക്ഷ വായന സാധ്യമാക്കുന്ന അഭിമുഖങ്ങളും ലേഖനങ്ങളും അനുഭവങ്ങളുമാണ് ഉള്ളടക്കം. ചടങ്ങില്‍ മര്‍കസ് എം എം ഐ ചീഫ് അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ വി എം റശീദ് സഖാഫി അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും മര്‍കസ് ഗേള്‍സ് സ്‌കൂള്‍ പ്രധാനാധ്യാപകനുമായ നിയാസ് ചോല ആശംസകള്‍ നേര്‍ന്നു. അക്ബര്‍ ബാദുഷ സഖാഫി, ഒ ടി മുഹമ്മദ് ശഫീഖ് സഖാഫി, എ മുഹമ്മദ് ശാഫി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി സംബന്ധിച്ചു. ജാസ്മിന്‍ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതവും ശരീഫ് നിസാമി നന്ദിയും പറഞ്ഞു.