Ongoing News
വീട് വാങ്ങുന്നവർക്കായി ദുബൈയിൽ പുതിയ പദ്ധതി
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റും ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമി ആൻഡ് ടൂറിസവും ചേർന്നാണ് പദ്ധതി ആരംഭിച്ചത്

ദുബൈ | താമസക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളോടെ ദുബൈയിൽ വീട് സ്വന്തമാക്കാം. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റും ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമി ആൻഡ് ടൂറിസവും ചേർന്നാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്ന യു എ ഇയിലെ താമസക്കാർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. യോഗ്യരായവർക്ക് പുതിയ പ്രോ
ജക്റ്റുകളിൽ മുൻഗണനയും പ്രത്യേക വിലകളും ആകർഷകമായ മോർട്ട്‌ഗേജ് സൗകര്യങ്ങളും ലഭിക്കും.
ജക്റ്റുകളിൽ മുൻഗണനയും പ്രത്യേക വിലകളും ആകർഷകമായ മോർട്ട്‌ഗേജ് സൗകര്യങ്ങളും ലഭിക്കും.
18 വയസ്സിന് മുകളിൽ പ്രായമുള്ള, സാധുവായ എമിറേറ്റ്‌സ് ഐഡി ഇതിനുമുമ്പ് വീടൊന്നും സ്വന്തമാക്കിയിട്ടില്ലാത്ത യു എ ഇയിലെ ഏതൊരാൾക്കും ഈ പദ്ധതിയിൽ ചേരാം. അഞ്ച് ദശലക്ഷം ദിർഹത്തിൽ കുറഞ്ഞ വിലയുള്ള അപ്പാർട്ട്‌മെന്റുകൾ അവർക്ക് സ്വന്തമാക്കാനാകും. ഈ യൂണിറ്റുകൾ വാടകക്ക് നൽകുന്നതിനോ വിൽക്കുന്നതിനോ യാതൊരു നിയന്ത്രണവുമില്ല. ഡി എൽ ഡി വെബ്‌സൈറ്റിലൂടെയും DUBAIREST ആപ്പ് വഴിയും രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഡെവലപ്പർമാർ ലിസ്റ്റ് ചെയ്യുന്ന പുതിയ പ്രോജക്റ്റുകളിലേക്ക് പ്രവേശനവും പുതിയ യൂണിറ്റുകൾക്ക് പ്രത്യേക വിലയും ലഭിക്കും. ഫ്ലെക്‌സിബിൾ പേയ്മെന്റ്പ്ലാനും പലിശയില്ലാതെ രജിസ്‌ട്രേഷൻ ഫീസ് അടക്കാനുള്ള സൗകര്യവും ഉണ്ടാകും.
പ്രതിമാസം 10,000 പുതിയ നിക്ഷേപകർ ദുബൈയിൽ എത്തുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ ഈ സംഖ്യ വർധിപ്പിക്കാനൽകുമെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സെക്ടർ സി ഇ ഒ മാജിദ് അൽ മർറി വ്യക്തമാക്കി.
---- facebook comment plugin here -----