Connect with us

Ongoing News

യു എ ഇയിൽ ഈ വർഷം എത്തിയത് 22,415 ഇന്ത്യൻ കമ്പനികൾ

കഴിഞ്ഞ വർഷത്തെക്കാൾ പത്ത് ശതമാനം വർധന

Published

|

Last Updated

ദുബൈ | ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 22,415 പുതിയ ഇന്ത്യൻ കമ്പനികൾ യു എ ഇ വിപണിയിലേക്ക് പ്രവേശിച്ചതായി സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് പത്ത് ശതമാനത്തിലധികം വർധനവാണ്. 2025ന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മൊത്തം ഇന്ത്യൻ കമ്പനികളുടെ എണ്ണം 264,687 ആയി.

ഇന്ത്യൻ ഉരുക്ക്, ഘന വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമിയും തമ്മിൽ ദുബൈ സാമ്പത്തിക, ടൂറിസം മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് അബ്ദുല്ല ബിൻ തൂഖ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

യു എ ഇയിലെയും ഇന്ത്യൻ ബിസിനസ് സമൂഹത്തിലെയും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും വിവിധ സാമ്പത്തിക മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. വ്യാവസായിക നിക്ഷേപം ആകർഷിക്കുന്നതിന് യു എ ഇ അനുകൂലമായ സാമ്പത്തിക നിയമനിർമാണ അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരും കാലയളവിൽ യു എ ഇയും ഇന്ത്യയും തമ്മിൽ പുതിയ സമ്പദ് വ്യവസ്ഥ, ലോജിസ്റ്റിക്സ്, നൂതന സാങ്കേതികവിദ്യ, ഉത്പാദന, ഭക്ഷ്യ വ്യവസായങ്ങൾ തുടങ്ങിയ പരസ്പര താത്പര്യമുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

Latest