Connect with us

Kerala

ഫേസ്ബുക്കിലൂടെ പരിചയം; ലൈംഗിക പീഡനത്തിന് മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ മലയിഞ്ചി തെങ്ങനാരക്കല്‍ വീട്ടില്‍ ടി ആര്‍ ബൈജു (49)വിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ഫേസ്ബുക്കിലൂടെയുള്ള പരിചയം മുതലെടുത്ത് യുവതിയെ ലോഡ്ജുകളിലെത്തിച്ച് ലൈംഗിക പീഡനം നടത്തിവന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ മലയിഞ്ചി തെങ്ങനാരക്കല്‍ വീട്ടില്‍ ടി ആര്‍ ബൈജു (49)വിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെ, പ്രതി യുവതിയെ കാണാന്‍ തിരുവല്ലയില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2022 ജൂണ്‍ ഒന്നിനും 2025 മേയ് നാലിനും ഇടയിലുള്ള കാലയളവിലാണ് പീഡനം നടന്നത്. അവിവാഹിതയായ യുവതിയുമായി ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ച പ്രതി, തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചും ഫോണില്‍ വിളിച്ചും ബന്ധം തുടര്‍ന്നു. വിവാഹമോചിതനാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ച ഇയാള്‍ യുവതിയുടെ വീട്ടിലെത്തി അമ്മയെയും സ്വാധീനിച്ചു. തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, കോഴഞ്ചേരി, ഇടുക്കി എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ബൈജു. തിരുവല്ല ജെ എഫ് എം കോടതിയിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.