maoist attack
വയനാട് കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം
കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് പോസ്റ്റര്‍ പതിച്ചു

വയനാട് | തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. കെ എഫ് ഡി സി ഓഫീസ് ആറുപേരടങ്ങിയ സായുധ സംഘം അടിച്ചുതകര്‍ത്തു. സംഘം ഓഫീസില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്നാണ് സി പി ഐ മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം നടന്നത്. സംഘം ഓഫീസിലെത്തി ജീവനക്കാരുമായി സംസാരിച്ച ശേഷം ഓഫീസ് ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.
---- facebook comment plugin here -----