lulu
ലുലുവിൽ മാംഗോ മാനിയ ആരംഭിച്ചു
'മാംഗോ മാനിയ' ഈ മാസം 23 വരെ നീണ്ടുനിൽക്കും.

അബുദബി | യു എ ഇയിലെ ലുലു ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ ആരംഭിച്ചു. 15 രാജ്യങ്ങളിൽ നിന്നുള്ള 75ലധികം മാമ്പഴ ഇനങ്ങളാണ് ഈ വർഷത്തെ പ്രത്യേകത. മാമ്പഴ മേളക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശാലമായ മാമ്പഴ ശ്രേണിയിൽ ഏറ്റവും മധുരമുള്ള ഇനങ്ങളായ ഗെലന്ത്, ഹിന്ദി, ടോമി, കുരി, പോൻസേ, സെലാസേഷൻ, സെനാര, സിബ്ധ, സുഡാനി, അൽഫോൻസോ, ഹിമപസന്ത്, നീലം, ഇന്ത്യയിൽ നിന്നുള്ള ബദാമി, തായ്‌ലൻഡിൽ നിന്നുള്ള ഗ്രീൻ മാമ്പഴം, സ്‌പെയിനിൽ നിന്നുള്ള പാൽമർ, വിയറ്റ്നാമിൽ നിന്നുള്ള ചു, ശ്രീലങ്കയിൽ നിന്നുള്ള കർത്തകൊളമ്പൻ, ബ്രസീലിൽ നിന്നുള്ള ടോമി അത്കിൻസ്, മെക്സിക്കോയിൽ നിന്നുള്ള അറ്റോൾഫോ, ഇന്തോനേഷ്യയിൽ നിന്നുള്ള ഗെഡോംഗ്, ഉഗാണ്ടയിൽ നിന്നുള്ള തൈമൂർ തുടങ്ങിയവയുണ്ട്.
യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്. എല്ലാ ഇനങ്ങൾക്കും മികച്ച ആനുകൂല്യങ്ങളുണ്ട്. ‘മാംഗോ മാനിയ’ ഈ മാസം 23 വരെ നീണ്ടുനിൽക്കും. വർഷങ്ങളായി ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇപ്രാവശ്യവും മേള വൻ വിജയകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലുലു അധികൃതർ പറഞ്ഞു.
അബുദബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദബി, ദഫ്ര റീജിയൻ ഡയറക്ടർ അബൂബക്കർ ടി പിയുടെ സാന്നിധ്യത്തിൽ കാർഷികകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി ഉദ്ഘാടനം ചെയ്തു. ലുലു ഡിഐപി-1ൽ നടന്ന ദുബൈ & ഷാർജ മേഖല ഉദ്ഘാടനം തമ്പാൻ കെ പി, (ലുലു റീജ്യനൽ ഡയറക്ടർ, ദുബൈ) , നൗഷാദ് എം എ (റീജ്യനൽ ഡയറക്ടർ, ഷാർജ) എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വിദ്യാഭ്യാസം, പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ കോൺസൽ രാംകുമാർ തങ്കരാജ്, ചലച്ചിത്ര നടൻ ആന്റണി വർഗീസ് (പെപെ) എന്നിവർ ഉദ്ഘാടനം ചെയ്തു.