Kerala
കെ എസ് ആര്‍ ടി സിയില്‍ നിര്‍ബന്ധിത വി ആര്‍ എസ്; വാര്‍ത്തകള്‍ തള്ളി മന്ത്രി ആന്റണി രാജു
ഇത്തരം വ്യാജവാര്‍ത്തകള്‍ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം | കെഎസ്ആര്‍ടിസി നിര്‍ബന്ധിത വിആര്‍എസ് പ്രഖ്യാപിക്കാനൊരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റോ സര്‍ക്കാരോ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍ബന്ധിത വിആര്‍എസ് കുറ്റകരമാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു
വി ആര്‍ എസിനായി കെ എസ് ആര്‍ ടി സി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നതില്‍ അടിസ്ഥാനമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റും ഇന്നലെ അറിയിച്ചു. വാര്‍ത്തകളില്‍ വരുന്നത് പോലെ നിര്‍ബന്ധിത വി.ആര്‍.എസിന് വേണ്ടി 50 വയസിന് മുകളില്‍ പ്രായം ഉള്ളവരുടേയും, 20 വര്‍ഷത്തില്‍ അധികം സര്‍വ്വീസ് ഉള്ളവരുടേതുമായ 7200രത്തോളം പേരുടെ ലിസ്റ്റ് കെഎസ്ആര്‍ടിസി ഇന്നുവരെ തയ്യാറാക്കിയിട്ടുമില്ല. അത്തരത്തിലൊരു കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്മെന്റ് വിശദീകരിച്ചിരുന്നു
വിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കില്‍ അംഗീകൃത യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് സ്വീകാര്യമായ പാക്കേജ് ഉള്‍പ്പെടെയുളളവ പരിഗണിച്ച് മാത്രമേ അത്തരമൊരു തീരുമാനമെടുക്കു എന്നും മാനേജ്‌മെന്റ് വ്യക്തമാക്കി