Connect with us

manasa murder

മാനസ വധം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കേസില്‍ രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് നടപടി

Published

|

Last Updated

കൊച്ചി  | ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യാപേക്ഷ പത്തുദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.നേരത്തെ ആദിത്യന്റെ ജാമ്യ ഹരജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമാണ് കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം. മാനസയെ കൊലപ്പെടുത്താന്‍ ബിഹാറിലേക്ക് തോക്ക് വാങ്ങാന്‍ പോയത് കണ്ണൂര്‍ കണ്ണുംപേത്ത്് സ്വദേശി ആദിത്യനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നേരത്തെ ആദിത്യന്‍ കീഴ്‌ക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Latest