Kerala
മരത്തിന്റെ കൊമ്പൊടിഞ്ഞ് തലയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു
കൊല്ലം പരവൂര്‍ സുനില്‍ ഭവനില്‍ എസ് കെ സുനില്‍ (46) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം.

തിരുവനന്തപുരം | മരത്തിന്റെ കൊമ്പൊടിഞ്ഞ് തലയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപം സുനില്‍ ഭവനില്‍ എസ് കെ സുനില്‍ (46) ആണ് മരിച്ചത്.
മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ സുനിലിന്റെ തലയില്‍ മരക്കൊമ്പ് പതിക്കുകയായിരുന്നു.
മെയ് 23ന് മെഡിക്കല്‍ കോളജ് കാമ്പസിനുള്ളിലായിരുന്നു സംഭവം. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ സുനിലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
---- facebook comment plugin here -----