Connect with us

Kuwait

കണ്ണൂരില്‍ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യവെ മലയാളി വിമാനത്തില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം ആണ് ബഹ്‌റൈനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.

Published

|

Last Updated

കുവൈത്ത് സിറ്റി / മനാമ| കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു മലയാളി വിമാനത്തിൽ വെച്ചു ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മരണമടഞ്ഞു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് ബഹ്‌റൈനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തിനു വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ അടിയന്തിരമായി ഇറക്കുകയുമായിരുന്നു. ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അവിടെ വെച്ചാണ് മരണമടഞ്ഞത്. മൃതദേഹം ഇപ്പോൾ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരി ക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെ എം സി സി യുടെ നേതൃത്വത്തിൽ നടത്തി വരികയാണ്. ഭാര്യ: താഹിറ, മക്കൾ: ഡോ ആദിൽ മുബഷിർ, അബ്ദുള്ള ഖദീജ, മുഹമ്മദ്.

 

 

Latest