International
അമേരിക്കയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു
സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ അമേരിക്കന്‍ പൗരനാണ് സാജനെ വെടിവെച്ചുകൊന്നത്.

ടെക്‌സസ് | അമേരിക്കയിലെ ടെക്‌സസില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി പ്രവാസി മരിച്ചു. ടെക്‌സസില്‍ മെസ്‌ക്വീറ്റില്‍ കട നടത്തുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ചെറുകോല്‍ കലപ്പമണ്ണില്‍പടി ചരുവില്‍ സാജന്‍ മാത്യു (56) ആണ് കൊല്ലപ്പെട്ടത്. സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ അമേരിക്കന്‍ പൗരനാണ് സാജനെ വെടിവെച്ചുകൊന്നത്.
പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. അക്രമിയെ പിടികൂടാനായിട്ടില്ല. സാജനെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ സി പി മാത്യുവിന്റെയും സാറമ്മ മാത്യു(ബേബി ) വിന്റെയും ഇളയ മകനാണ് പരേതന്‍. സാജന്റെ ഭാര്യ മിനി. രണ്ട് കുട്ടികളുണ്ട്.
---- facebook comment plugin here -----