Kerala
മലമ്പുഴ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

പാലക്കാട് | ജല നിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. 30 സെന്റിമീറ്റര്‍ വീതം വെള്ളമാണ് തുറന്നു വിടുന്നത്. നിലവില്‍ 111.03 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി
കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
---- facebook comment plugin here -----