Connect with us

National

23 മിനുട്ട് കൊണ്ട് പൂര്‍ത്തിയാക്കി; ഓപറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

നിയന്ത്രണ രേഖയോ അതിര്‍ത്തിയോ കടക്കാതെയാണ് പ്രത്യാക്രമണം നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. നിയന്ത്രണ രേഖയോ അതിര്‍ത്തിയോ കടക്കാതെയാണ് പ്രത്യാക്രമണം നടത്തിയത്. പരമ്പരാഗത വ്യോമ പ്രതിരോധ സംവിധാനങ്ങളായ പെച്ചോര ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചു. പത്ത് ഉപഗ്രഹങ്ങളാണ് മിഷന്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്.

ചൈനീസ് പ്രതിരോധ സംവിധാനങ്ങളെ ബൈപാസ് ചെയ്യാന്‍ ഇന്ത്യയ്ക്കായി. 23 മിനുട്ട് കൊണ്ട് ആക്രമണം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാര്‍ നേരത്തെ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ചിരുന്നു. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് നടപടികള്‍ വിശദീകരിച്ചത്.

ഇന്ന് രാഷ്ട്രപതി ഭവനിലെത്തിയാണ് സേനാ മേധാവിമാര്‍ രാഷ്ട്രപതിയെ കണ്ടത്. ഭീകരതക്കെതിരെ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ വിജയിപ്പിച്ച സായുധ സേനകളുടെ ധീരതയെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു.

 

Latest