Kerala
വിജ്ഞാന കേരളം മിഷന്‍; ഡോ. സരിനുപിന്നാലെ മുന്‍മന്ത്രി സി രവീന്ദ്രനാഥ് ഉള്‍പ്പെടെ പ്രമുഖര്‍ വരുമെന്ന് ഡോ. തോമസ് ഐസക്
ഗള്‍ഫില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം അവിടുത്തെ തൊഴില്‍ ദാതാക്കളുമായി ചര്‍ച്ച ചെയ്ത് തൊഴില്‍ സാധ്യത ഉറപ്പാക്കുക എന്ന ദുര്‍ഘടമായ പ്രവര്‍ത്തനമാണ് നടത്താനുള്ളത്

കണ്ണൂര്‍ | വിജ്ഞാന കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഡോ. സരിനു പിന്നാലെ മറ്റു പ്രമുഖരും വരുമെന്ന് മുഖ്യ ഉപദേശകനായ ഡോ തോമസ് ഐസക്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍മന്ത്രി സി രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ളവര്‍ വിജ്ഞാന കേരളം മിഷന്‍ പദ്ധതിയില്‍ നേതൃത്വം നല്‍കാന്‍ വരും.
മൂന്ന് ലക്ഷം കുട്ടികളെ തൊഴില്‍ പഠിപ്പിക്കുകയെന്നത് ചെറിയ കാര്യമല്ല. ഗള്‍ഫില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം അവിടുത്തെ തൊഴില്‍ ദാതാക്കളുമായി ചര്‍ച്ച ചെയ്ത് തൊഴില്‍ സാധ്യത ഉറപ്പാക്കുക എന്ന ദുര്‍ഘടമായ പ്രവര്‍ത്തനമാണ് നടത്താനുള്ളത്.
ഓരോ തൊഴിലിനും എന്ത് സ്‌കില്‍ വേണോ, ആ സ്‌കില്‍ ഉണ്ടാക്കിക്കൊടുക്കും. അത്രയും കാര്യങ്ങള്‍ ചെയ്യുന്നതിന് ഒരുപാട് പ്രഗത്ഭര്‍ വേണം. ഡോ സരിനെപ്പോലുള്ള സിവില്‍ സര്‍വീസ് യോഗ്യതയുള്ള ഒരാള്‍ക്ക് 80,000 രൂപ വലിയ ശമ്പളമല്ലെന്നും തോമസ് ഐസക് പറഞ്ഞു.