Connect with us

Kerala

ബിവറേജസിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കം; ഒരാള്‍ കുത്തേറ്റു മരിച്ചു

കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. ബിയര്‍ കുപ്പി കൊണ്ടാണ് ഇര്‍ഷാദിന് കുത്തേറ്റത്. കുത്തിയവര്‍ ഓടിരക്ഷപ്പെട്ടു.

Published

|

Last Updated

പാലക്കാട് | മണ്ണാര്‍ക്കാട് ബിവറേജസിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ് ഒരാള്‍മരിച്ചു. കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്.

ബിയര്‍ കുപ്പി കൊണ്ടാണ് ഇര്‍ഷാദിന് കുത്തേറ്റത്. കുത്തിയവര്‍ ഓടിരക്ഷപ്പെട്ടു.

ക്യൂ നിന്നിരുന്ന ഇര്‍ഷാദിനെ പുറത്തു നിന്ന് വന്ന രണ്ടുപേര്‍ കുത്തുകയായിരുന്നുവെന്നാണ് മൊഴി.

Latest