Kerala
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കാം; താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ്
ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണത്തില്‍ മാറ്റമില്ല. ചുരം വ്യൂ പോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും.

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവ്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ചുരത്തില്‍ പ്രവേശിക്കാം.
ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണത്തില്‍ മാറ്റമില്ല. മഴ കുറഞ്ഞതോടെയാണ് മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കിയത്.
ചുരം വ്യൂ പോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. മഴ വീണ്ടും ശക്തമായാല്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കും.
---- facebook comment plugin here -----