Eranakulam
പുതുപ്പള്ളിയിലെ ഭൂരിപക്ഷ തർക്കം; കൊച്ചിയിൽ ഒരാൾക്ക് വെട്ടേറ്റു
സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് തന്നെ വെട്ടിയതെന്ന് ജോൺസൺ പറഞ്ഞു.

കൊച്ചി | പുതുപ്പളളി ഉപ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് കൊച്ചിയിൽ ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കരയിലാണ് ആക്രമണമുണ്ടായത്. ലോറി ഡ്രൈവറായ പൊതിയക്കര കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്.
സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് തന്നെ വെട്ടിയതെന്ന് ജോൺസൺ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് തർക്കമുണ്ടായത്. ഇന്ന് രാവിലെ പൊതിയക്കരയിൽ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം ജോൺസണെ ആക്രമിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരുക്കേറ്റ ജോൺസണെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. ദേവസിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
---- facebook comment plugin here -----