Connect with us

Kerala

കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണി തിരുവല്ലയിൽ പിടിയിൽ

പിടിയിലായത് ഒറീസ സ്വദേശി

Published

|

Last Updated

തിരുവല്ല | കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണികളിൽ ഉൾപ്പെടുന്ന ഒറീസ സ്വദേശി 14 കിലോഗ്രാം കഞ്ചാവുമായി തിരുവല്ലയിൽ പിടിയിലായി. ഒറീസ ഗജപതി ജില്ലയിൽ ജലർസിങ്ങ് വില്ലേജിൽ അജിത്ത് ചിഞ്ചാണി (27) ആണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും ഡാൻസാഫ് സംഘമാണ് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ പ്രതിയെ പിടികൂടിയത്. രണ്ട് ബാഗുകളിലായി നിറച്ച ഏഴ് പൊതികൾ അടങ്ങുന്ന കഞ്ചാവുമായി കെ എസ് ആർ ടി സി ബസിൽ തിരുവല്ല ബസ് സ്റ്റാൻഡിന് മുമ്പിൽ ഇറങ്ങിയ അജിത്തിനെ ഡാൻസാഫ് പിടികൂടുകയായിരുന്നു.

പ്രതി ഏറെക്കാലമായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ തിരുവല്ലയിലെ പ്രാദേശിക നേതാവിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഈ മൊഴി എഫ്‌ ഐ ആറിൽ രേഖപ്പെടുത്താൻ എസ് എച്ച് ഒ ഉൾപ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന ആക്ഷേപം പോലീസുകാർക്ക് ഇടയിൽ ഉയർന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.