National
സൈലന്‍സ് ഫോര്‍ ഗസ്സ പ്രതിഷേധത്തില്‍ സി പി എമ്മും ഭാഗമാകുമെന്ന് എം എ ബേബി
പ്രതിഷേധം അടിച്ചേല്‍പ്പിക്കില്ല

ന്യൂഡല്‍ഹി | ഗസ്സയിലെ ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരെയുള്ള ‘സൈലന്‍സ് ഫോര്‍ ഗസ്സ’ പ്രതിഷേധത്തില്‍ സി പി എമ്മും ഭാഗമാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. രാത്രി ഒമ്പത് മുതല്‍ അരമണിക്കൂര്‍ ഫോണും കമ്പ്യൂട്ടറും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കി പ്രതിഷേധിക്കുമെന്നും പ്രതിഷേധം അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആരോഗ്യമേഖല മികച്ചതാണെങ്കിലും പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി രാജിവെക്കേണ്ടെ യാതൊരാവശ്യവുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
---- facebook comment plugin here -----