lpg price hike
പാചകവാതക വില രാജ്യത്ത് കുത്തനെകൂട്ടി
വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 106.50 രൂപ

കൊച്ചി | ഒരിടവേളക്ക് ശേഷം രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഫെബ്രുവരി ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. കൊച്ചിയില്‍ 101 രൂപയാണ് ഫെബ്രുവരി ഒന്നിന് കുറഞ്ഞത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ 106 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്.
---- facebook comment plugin here -----