Kerala
ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കും; പുതിയ മദ്യ നയത്തിനും അംഗീകാരം
ഐടി പാര്‍ക്കുകളില്‍ മദ്യം ലഭ്യമാക്കാനും വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാനും തീരുമാനമായി

തിരുവനന്തപുരം | പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഐടി പാര്‍ക്കുകളില്‍ മദ്യം ലഭ്യമാക്കാനും വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാനും തീരുമാനമായി.ഇതിന് പുറമെ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടും. നിലവിലെ ഔട്ട്ലെറ്റുകളുടെ സൗകര്യം കൂട്ടും. ബവ്‌റിജസ് കോര്‍പറേഷന്‍ 170 ഔട്ട്‌ലറ്റുകള്‍ കൂടി ആരംഭിക്കണമെന്ന നിര്‍ദേശമാണ് കോര്‍പറേഷന്‍ മുന്നോട്ടു വച്ചിരുന്നത്.ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും
ടൂറിസം മേഖലകളില്‍ കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. തിരക്കുള്ള ഔട്ട്‌ലറ്റുകള്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്കു മാറ്റും. പാര്‍ക്കിങ് സൗകര്യവും ആളുകള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും.കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനാണ് നയത്തില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്‌റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.
ലോകയുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് പുതുക്കല്‍ സാങ്കേതിക നടപടി മാത്രമെന്നു നിയമ മന്ത്രി അറിയിച്ചു. ഓർഡിൻസ് പുതുക്കിയിറക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ രംഗത്തെത്തി. സിപിഐക്ക് വ്യത്യസ്ത നിലപാടാണ് എന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. എന്നാൽ വിഷയം നിയമസഭയിൽ ബില്ല് ആയിട്ട് വരുമ്പോൾ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതികരിച്ചു