Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

രാവിലെ ഒന്‍പത് മണിവരെയുള്ള കണക്ക് പ്രകാരം ആറാംഘട്ട തിരഞ്ഞെടുപ്പില്‍ 10.82 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒന്‍പത് മണിവരെയുള്ള കണക്ക് പ്രകാരം ആറാംഘട്ട തിരഞ്ഞെടുപ്പില്‍ 10.82 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. പോളിങ്ങില്‍ മുന്നില്‍ ബംഗാളും പിന്നില്‍ ഒഡിഷയുമാണ്. ബംഗാളിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 16.54 ശതമാനം പോളിങ്ങ്. ഒഡിഷയില്‍ 7.43 ശതമാനം പോളിങ്ങ് ആണ് രേഖപ്പെടുത്തിയത്.

ബംഗാള്‍ അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ 12.33 ശതമാനം, ഝാര്‍ഖണ്ഡില്‍ 11.74 ശതമാനം, ബിഹാര്‍ -9.66 ശതമാനം, ഹരിയാന – 8.31 ശതമാനം, ജമ്മു കാശ്മീര്‍ – 8.89, ഝാര്‍ഖണ്ഡ് – 11.74 ശതമാനം, ഡല്‍ഹി – 8.94 ശതമാനം, പശ്ചിമബംഗാള്‍ – 16.54ശതമാനം എന്നിങ്ങനെയാണ് പോളിങ്ങ് രേഖപ്പെടുത്തിയത്.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയും പങ്കാളി ലക്ഷ്മി പുരിയും ഡഹിയില്‍ വോട്ട് രേഖപ്പെടുത്തി. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കും.

ഡല്‍ഹിക്ക് പുറമെ ബിഹാര്‍ (എട്ട്), ഹരിയാന (പത്ത്), ഝാര്‍ഖണ്ഡ് (നാല്), ഒഡിഷ (ആറ്), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (എട്ട്), ജമ്മു കശ്മീര്‍ (ഒന്ന്) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ലോക്സഭയിലേക്ക് 889 സ്ഥാനാര്‍ഥികളാണ് ഊ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.14 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 11.13 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. 5.84 കോടി പുരുഷ വോട്ടര്‍മാരും 5.29 കോടി സ്ത്രീ വോട്ടര്‍മാരും പോളിങ്ങ് ബൂത്തിലെത്തും. ഒഡിഷയിലെ സംബാല്‍ പൂരില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഹരിയാനയിലെ കര്‍ണാലില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരി, ന്യൂഡല്‍ഹിയില്‍ ബന്‍സുരി സ്വരാജ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന ബി ജെ പിയുടെ പ്രധാന സ്ഥാനാര്‍ഥികള്‍.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യ കുമാര്‍, ഹരിയാനയിലെ സിര്‍സയില്‍ കുമാരി സെല്‍ജ, റോത്തകില്‍ ദീപേന്ദര്‍ സിംഗ് ഹൂഡ. ഡല്‍ഹിയിലെ ചൗന്ദ്നി ചൗക്കില്‍ ജെ പി അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസ്സിന്റെ പ്രമുഖ സ്ഥാനാര്‍ഥികള്‍. ന്യൂഡല്‍ഹിയില്‍ നിന്ന് എ എ പിയുടെ മുതിര്‍ന്ന നേതാവ് സോമനാഥ് ഭാരതിയും ജനവിധി തേടുന്നുണ്ട്.

 

 

 

 

Latest