local body election 2025
തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് തുടങ്ങി
രാവിലെ ആറിന് തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു.
തിരുവനന്തപുരം| തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ ഏഴു ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന് തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി,കേന്ദ്രമന്ത്രി സുരേഷ് ഗോപി,പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവര്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.
കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഒന്നാംഘട്ടത്തില്‍ 15,432 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും. 13-ന് രാവിലെ വോട്ടെണ്ണും.




