Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫ് സീറ്റ് ധാരണ

സി പി എം, കേരള കോണ്‍ഗ്രസ് എം കക്ഷികള്‍ ഒമ്പത് സീറ്റില്‍ വീതം മത്സരിക്കും. സി പി ഐ നാലിലും. അവശേഷിക്കുന്ന ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ്സിന്റെ ഇടത് സ്വതന്ത്രന്‍ ജനവിധി തേടും.

Published

|

Last Updated

കോട്ടയം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് സീറ്റ് ധാരണ പൂര്‍ത്തിയായി. സി പി എം, കേരള കോണ്‍ഗ്രസ് എം കക്ഷികള്‍ ഒമ്പത് സീറ്റില്‍ വീതം മത്സരിക്കും. സി പി ഐ നാലിലും.

അവശേഷിക്കുന്ന ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ്സിന്റെ ഇടത് സ്വതന്ത്രന്‍ ജനവിധി തേടും. അയര്‍ക്കുന്നം സീറ്റിലാണ് എല്‍ ഡി എഫ് സ്വതന്ത്രന്‍ മത്സരിക്കുന്നത്.

സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

 

---- facebook comment plugin here -----

Latest