Kerala
ലൈഫ്മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറയുക

കൊച്ചി | ലൈഫ്മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു. കോഴയിടപാടില്‍ പങ്കില്ലെന്നും കടുത്ത ആരോഗ്യപ്രശ്‌നള്‍ ഉണ്ടെന്നും കാണിച്ചാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത ഇഡി, ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒന്‍പതു ദിവസം ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുകയാണ്.
---- facebook comment plugin here -----