Connect with us

Kerala

നിയമസഭാ കൈയാങ്കളി കേസ്: മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹാജരാകണം; അവസാന അവസരമെന്ന് കോടതി

നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും സെപ്തംബര്‍ 14 ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി ജെ എം കോടതിയുടെ അന്ത്യശാസനം. ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. മന്ത്രി വി ശിവന്‍കുട്ടി, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എം എല്‍ എ എന്നിവര്‍ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികള്‍. കേസ് വിചാരണ ഘട്ടത്തിലാണ്. കേസിന്റെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്തംബര്‍ 14ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രതികള്‍ ഹാജരായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 14-ന് പ്രതികള്‍ക്ക് ഹാജരാകാനുള്ള അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സര്‍ക്കാരും പ്രതികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സി ജെ എം കോടയിതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.

Latest