Kerala
മിനുട്‌സില്‍ തിരിമറി നടത്തി; മോഹനന്‍ കുന്നുമ്മലിനും മിനി കാപ്പനുമെതിരെ പരാതി നല്‍കി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
ഇടത് സിന്‍ഡിക്കേറ്റ് അംഗം ലെനില്‍ ലാല്‍ ആണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്.

തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനും മുന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനുമെതിരെ പോലീസില്‍ പരാതി നല്‍കി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.
സിന്‍ഡിക്കേറ്റിന്റെ മിനുട്‌സില്‍ വി സിയും മിനി കാപ്പനും തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ഇടത് സിന്‍ഡിക്കേറ്റ് അംഗം ലെനില്‍ ലാല്‍ ആണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്.
യോഗത്തിലെടുക്കാത്ത തീരുമാനങ്ങള്‍ എഴുതിച്ചേര്‍ത്തു, വഞ്ചന, ഔദ്യോഗിക രേഖകളില്‍ കൃത്രിമം വരുത്തല്‍, ഗൂഢാലോചന എന്നിവ നടത്തിയെന്നും പരാതിയിലുണ്ട്. മിനി കാപ്പന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിന്റെ ചുമതല നല്‍കിയത് ചട്ടലംഘനമാണെന്നും അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും വൈസ് ചാന്‍സലര്‍ തയ്യാറാക്കിയ മിനുട്‌സില്‍ ഇതെല്ലാം മനപ്പൂര്‍വം ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു.