First Gear
കുതിച്ച് ഏഥർ; ഒക്‌ടോബറിൽ ചരിത്ര ബുക്കിങ്
മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏഥറിൻ്റെ പ്രധാന വിപണി
ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പനയിൽ വൻ കുതിപ്പുമായി ഏഥർ. കമ്പനിയുടെ ഏറ്റവും കൂടുതൽ ബുക്കിങ് എന്ന ചരിത്ര നേട്ടം കൈവരിച്ചമാസമാണ് ഒക്ടോബർ. 18000 ത്തിലധികം സ്‌കൂട്ടറുകളാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി ഒക്‌ടോബറിൽ വിറ്റഴിച്ചത്. പുതുതായി പുറത്തിറക്കിയ ഏഥർ റിസ്റ്റ എന്ന മോഡലാണ് വൻ കുതിപ്പിന് സഹായകമായത്.
വിൽപ്പനയിൽ 60 ശതമാനവും റിസ്റ്റയാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏഥറിൻ്റെ പ്രധാന വിപണി. ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായുള്ള ഓഫറുകൾ വൻ വിൽപ്പനയ്‌ക്ക് സഹായകമായി.ബാറ്ററിക്ക് 8 വർഷം വാറൻ്റി ഉൾപ്പെടെയുള്ള ഓഫർ ദീപാവലി പ്രമാണിച്ച് കമ്പനി നൽകിയിരുന്നു.
കഴിഞ്ഞ മാസം 4,500 കോടി രൂപയുടെ ഐപിഒയ്ക്ക് ഏഥർ എനർജി ഫയൽ ചെയ്തു. നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളം 231 എക്സ്പീരിയൻസ് സെൻ്ററുകളും 2,500 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഉണ്ട്. തമിഴ്നാട്ടിലെ ഹൊസൂരിൽ ഏഥറിന് ഒരു നിർമ്മാണ കേന്ദ്രമുണ്ട്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗർ ജില്ലയിൽ മറ്റൊരു നിർമാണ പ്ലാൻ്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.



