Connect with us

Kuwait

തൊഴില്‍ നിയമ ലംഘനം; കുവൈത്തില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 231 പ്രവാസികള്‍

ആവശ്യമായ രേഖകള്‍ ഇല്ലാത്ത 304പേര്‍ പിടിയിലായി

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ സുരക്ഷപരിശോധന ശക്തമാക്കി. മൊബൈല്‍ സുരക്ഷ പട്രോളിംഗും ചെക്‌പോസ്റ്റ്കളുംവഴി തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 231പേരെ അറസ്റ്റ്‌ചെയ്തു. അതെ സമയം138പ്രവാസികളാണ് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ആവശ്യമായ രേഖകള്‍ ഇല്ലാത്ത 304പേര്‍ പിടിയിലായി. കൂടാതെ മയക്ക്മരുന്ന് കൈവശംവെച്ച 50കേസുകളുണ്ട്.

മദ്യനിര്‍മ്മാണം നടത്തിയ 11 ഫാക്ട്ടറികള്‍എന്നിവയും റിപ്പോര്‍ട്ട്‌ചെയ്യപ്പട്ടു.2,055ട്രാഫിക് നിയമലംഘാനങ്ങളാണ ്ആകെ കണ്ടെത്തിയത്.764വാഹനാപകടങ്ങളുംഉണ്ടായി. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷ ഫോണ്‍

വഴി1.942ആശയവിനിമയങ്ങളുമായികഴിഞ്ഞആഴ്ചയില്‍ ഇടപെട്ടതായിപൊതു സുരക്ഷ മേഖലയുടെ പ്രതിവാരകണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസുരക്ഷ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമേജര്‍ ജനറല്‍ ഫാറാജ് അല്‍ സൗബിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ 650 ചെക്‌പോസ്റ്റുകളാണ്സ്ഥാപിച്ചത്. ഇതിലൂടെ വാണ്ടഡ് ലിസ്റ്റിലുള്ള 20പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു.