Connect with us

Kuwait

കുവൈത്തില്‍ അറുപതുവയസ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കാന്‍ ആലോചന

മുഴുവന്‍ വിദേശികള്‍ക്കും വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ പ്രത്യേക ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുവാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്

Published

|

Last Updated

കുവൈത്ത് സിറ്റി |   കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ വിദേശികള്‍ക്കും പ്രത്യേക ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ആലോചിക്കുന്നു. ഈ പ്രായത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദേശികള്‍ക്കും വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ പ്രത്യേക ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുവാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യംകൂടി മുന്‍ നിര്‍ത്തിയാണിതെന്ന് പ്രാദേശിക അറബ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ നിയമപരമായ സാധുത പരിശോധിക്കുവാന്‍ വാണിജ്യ മന്ത്രി അബ്ദുല്ല അല്‍ സല്‍മാന്‍ ഫത്വ ലെജിസ്ലേറ്റീവ് സമിതിയോട് അഭ്യര്‍ത്ഥിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം 60 വയസ്സ് പ്രായമായ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ താമസ രേഖ പുതുക്കുവാന്‍ അനുമതി നല്‍കുന്ന തീരുമാനം ഉടന്‍ഉണ്ടാകും. താമസരേഖ പുതുക്കുന്നതിനു നിലവിലെ ഫീസ് നിരക്ക് തന്നെയാകും ഏര്‍പ്പെടുത്തുക. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി കൊണ്ടായിരിക്കും താമസ രേഖ പുതുക്കുന്നതിനു അനുമതി നല്‍കുക എന്നാണ് അറിയാന്‍ കഴിയുന്നത്