Kuwait
കുവൈത്ത്: എണ്ണയിതര വരുമാനം ഇക്കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 1950കോടി ദിനാറിൽ എത്തി
എണ്ണയിതര വരുമാനത്തിൽ ഒരു വർഷത്തിനിടയിൽ 80% ത്തിന്റെ വളർച്ചയാണ് രാജ്യം കൈവരിച്ചത്.
കുവൈത്ത് സിറ്റി|കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ എണ്ണയിതരെ വരുമാനം ഏകദേശം 1950 കോടി ദിനാറിൽ എത്തിയതായി റിപ്പോർട്ട്. 2015- 2016 സാമ്പത്തിക വർഷത്തിൽ 160 കോടി ദിനാർ ആയിരുന്നു എണ്ണ ഇതര വരുമാനമായി കുവൈത്തിന് ലഭിച്ചിരുന്നത്. അതേസമയം ഈ വർഷം അവസാനത്തോടെ ഇത് 270 കോടി ദിനാറായി ഉയർന്നു .
എണ്ണയിതര വരുമാനത്തിൽ ഒരു വർഷത്തിനിടയിൽ 80% ത്തിന്റെ വളർച്ചയാണ് രാജ്യം കൈവരിച്ചത്. 2025 -2026 കാലയളവിൽ ഈ വരുമാനം 290 കോടിയും 2027 -2028 കാലയളവിലെ ബജറ്റിൽ 400 കോടിയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സേവന ഫീസുകൾ വർധിപ്പിക്കുക കുടിശ്ശിക പിരിവുകൾ ശക്തിപ്പെടുത്തുക, അർഹരായവരിലേക്ക് മാത്രമായി സബ്സിഡികൾ പുനക്രമീകരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതന്നും റിപ്പോർട്ടിൽ പറയുന്നു.
---- facebook comment plugin here -----

