Kerala
കോഴിക്കോട് ലഹരിമരുന്ന് വേട്ട; 372 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
വാഹന പരിശോധനക്കിടെയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയത്.

കോഴിക്കോട്| സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച രാസലഹരി കോഴിക്കോട് അന്വേഷണ ഏജന്‍സികള്‍ പിടിച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. 372 ഗ്രാം എം ഡി എം എയുമായി രണ്ടു യുവാക്കള്‍ പിടിയിലായി.
പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയത്. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്.
---- facebook comment plugin here -----