Connect with us

gang rape

കോഴിക്കോട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കൊല്ലം സ്വദേശിനിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം മയക്ക് മരുന്ന് നല്‍കി നാല് പേര്‍ പീഡിപ്പിക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് |  പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം കൊല്ലം സ്വദേശിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്തതായി പരാതി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് 32കാരി പീഡനത്തിന് ഇരയായത്. ിസംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നീ രണ്ട് പേര്‍ അറസ്റ്റിലായി. ബാക്കിയുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. യുവതി നേരിട്ടത് ക്രൂര പീഡനമാണെന്നും അബോധാവസ്ഥയിലായ ഇവര്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എ സി പി. കെ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്. പിടിയിലായ അജ്‌നാസ് ടിക്ടോക്ക് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് കാറില്‍ സംഭവസ്ഥലത്ത് എത്തിച്ച ശേഷം മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിക്കുകയായിരുന്നു.യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

Latest