Connect with us

kottiyoor rape case

കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി റോബിന് ശിക്ഷയില്‍ ഇളവ്

20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി ഹൈക്കോടതി കുറച്ചു

Published

|

Last Updated

കൊച്ചി | കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. നേരത്തെ വിചാരണ കോടതി നല്‍കിയ 20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്. നിലവില്‍ ബലാത്സംഗ വകുപ്പും പോക്സോ വകുപ്പും നിലനില്‍ക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷയില്‍ ഇളവുനല്‍കിയത്.

നേരത്ത തലശ്ശേരി പോക്സോ കോടതി പ്രതിക്ക് 60 വര്‍ഷം തടവിനും മൂന്ന് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. തുടര്‍ന്ന് മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ 20 വര്‍ഷമായി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കുകയായിരനു്‌നു. പിഴയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ശിക്ഷയില്‍ ഇളവ് തേടി റോബിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു.

 

---- facebook comment plugin here -----

Latest