Kerala
കൊടകര കുഴല്‍പ്പണ കേസ്; തീരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്റെ മൊഴിയെടുക്കലിനു ശേഷം തീരുമാനിക്കും.
തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈ എസ് പി രാജുവാണ് മൊഴിയെടുക്കുക.
മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എ ഡി ജി പി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്റെ മൊഴിയെടുക്കലിനു ശേഷം തീരുമാനിക്കും.







