niyamasabha kayyankali
കെ കെ ലതികയെ മര്‍ദിച്ച കേസ്: രണ്ട് മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് വാറണ്ട്
നിയമസഭയിലെ കൈയാങ്കളി ദിവസമാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്
തിരുവനന്തപുരം| കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ കെ ക ലതികയെ മര്‍ദിച്ചെന്ന കേസില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വാറണ്ട്. മുന്‍ എം എല്‍ എമാരായ എം എ വാഹിദ്, എ ടി ജോര്‍ജ് എന്നിവര്‍ക്കാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്.
സ്പീക്കറുടെ ചേംബറിന് മുന്നില്‍ കുറ്റ്യാടി എം എല്‍ എയായിരുന്ന കെ കെ ലതിക പ്രതിഷേധിക്കുന്നതിടെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ മര്‍ദിച്ചെന്നാണ് പരാതി. ലതിക തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
---- facebook comment plugin here -----




