Connect with us

Ongoing News

പാക്കിസ്ഥാനെ തോല്‍പ്പിച്ച് കിവീസ്; ഇന്ത്യ പുറത്ത്

എ ഗ്രൂപ്പ് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ 54 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയുടെ വഴിയടഞ്ഞത്.

Published

|

Last Updated

ദുബൈ | വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി.  നിര്‍ണായകമായ എ ഗ്രൂപ്പ് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ 54 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയുടെ വഴിയടഞ്ഞത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ആസ്ത്രേലിയയും രണ്ടാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും സെമിയിലേക്ക് മുന്നേറി.

നാല് കളികളില്‍ നാലും ജയിച്ച ഓസീസിന് എട്ട് പോയിന്റും മൂന്ന് ജയമുള്ള ന്യൂസിലന്‍ഡിന് ആറും പോയിന്റാണുള്ളത്. രണ്ട് ജയമുള്ള ഇന്ത്യ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തായി. ഞായറാഴ്ച ആസ്ത്രേലിയയോട് ഒമ്പത് റണ്‍സിന് തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇതോടെ, പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സാധ്യതകളുണ്ടായിരുന്നുള്ളൂ. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സിന് തോറ്റ ഇന്ത്യ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും ശ്രീലങ്കയെ 84 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു.

കിവീസിനോട് പൊരുതാന്‍ പോലുമാകാതെയാണ് പാക്കിസ്ഥാന്‍ കീഴടങ്ങിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം പന്തുടര്‍ന്ന പാക്കിസ്ഥാന്‍ 11.4 ഓവറില്‍ 56 റണ്‍സിന് ആള്‍ഔട്ടായി. കിവീസിനായി അമേലിയ കെര്‍ മൂന്നും ഈഡന്‍ കാഴ്സണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 28 റണ്‍സെടുത്ത സൂസി ബേറ്റ്സാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

 

---- facebook comment plugin here -----

Latest