Connect with us

Kerala

കാര്‍ കയറ്റി കൊല; ഡോ. ശ്രീക്കുട്ടിയുടെ എം ബി ബി എസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്ന് പരിശോധിക്കും

പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

കൊല്ലം | മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. ശ്രീക്കുട്ടിയുടെ എം ബി ബി എസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്ന് പരിശോധിക്കും. സേലത്തെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും വിവരങ്ങള്‍ തേടും. ഡോക്ടര്‍ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് പോലീസ് കൈമാറും. നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോ. ശ്രീക്കുട്ടിയും.

പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടയില്‍ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളില്‍ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.

അപകടം ഉണ്ടായ ശേഷം വാഹനം ഓടിച്ച് പോകാന്‍ അജ്മലിന് ഡോ. ശ്രീക്കുട്ടി നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.കേസില്‍ ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.

Latest